കണ്ണൂർ: സുഷുപ്തി കിടക്കകളുമായി ഖാദി




കണ്ണൂർ  പ്രകൃതിദത്തമായ ഉന്നം നിറച്ച് തയ്യാറാക്കുന്ന സുഷുപ്തി കിടക്കകളുമായി ഖാദി. പയ്യന്നൂർ ഖാദി കേന്ദ്രത്തിന് കീഴിലാണ് കൈ കൊണ്ട് ചർക്കയിൽ ഉണ്ടാക്കുന്ന നൂൽ ഉപയോഗിച്ച് ഖാദി തറികളിൽ നെയ്തെടുക്കുന്ന ഖാദി തുണിയിൽ ഉന്നം നിറച്ച കിടക്കകൾ വിപണിയിലിറക്കിയത്.


കിടക്കകളുടെ ലോഞ്ചിങ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിച്ചു. സുഷുപ്തി സീരീസിൽ മടക്ക് കിടക്കകൾ, ചുരുട്ട് കിടക്കകൾ, പരമ്പരാഗത ഡിസൈനിൽ നിന്ന് വ്യത്യസ്തമായ തലയണകൾ കൂടി പുറത്തിറക്കി.


കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ നടന്ന ചടങ്ങിൽ ഖാദി ബോർഡ് അംഗം എസ് ശിവരാമൻ അധ്യക്ഷനായി. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഖാദി ജീവിതചര്യ ആക്കിയവരെ ആദരിച്ചു.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.