കോഴിക്കോട്-ദുബൈ എയർ ഇന്ത്യ വിമാനം അടിയന്തിരമായി കണ്ണൂരിൽ ഇറക്കി





മട്ടന്നൂർ എയർ ഇന്ത്യ വിമാനം അടിയന്തിരമായി കണ്ണൂരിൽ ഇറക്കി. ഇന്ന് രാവിലെ കോഴിക്കോട് നിന്നും ദുബൈയിലേക്ക് പുറപ്പെട്ട വിമാനമാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കിയത്.


കാർഗോ ഹോളിൽ പുക കണ്ടതിനെ തുടർന്നാണ് വിമാനം ഇറക്കിയത്. കോഴിക്കോട് വിമാനത്താവളത്തിലെ ചില റൺവേകളിൽ പണി നടക്കുന്നതിനാലാണ് കണ്ണൂരിൽ വിമാനം ഇറക്കേണ്ടി വന്നത്. യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.