മയ്യിൽ : ഇൻസ്റ്റാഗ്രാമിലൂടെ ലോൺ വാഗ്ദാനം നൽകി യുവാവിൻ്റെ പണം തട്ടിയെടുത്തു.





 മയ്യിൽ : ഇൻസ്റ്റാഗ്രാമിലൂടെ ലോൺ വാഗ്ദാനം നൽകി യുവാവിൻ്റെ പണം തട്ടിയെടുത്തു. കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശി കെ പി ജിനീഷ് ആണ് തട്ടിപ്പിന് ഇരയായത്.


റിലയൻസ് ഫൈനാൻസ് ലിമിറ്റഡ് എന്ന ഓൺലൈൻ ആപ്പിൽ പണയ വസ്തു ഇല്ലാതെ മൂന്ന് ലക്ഷം രൂപ വരെ ലോൺ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ ജൂലായ് മാസം യുവാവിൽ നിന്ന് പ്രൊസസിംഗ് ചാർജ്ജായി 83,217 രൂപ കൈപറ്റിയ ശേഷം തട്ടിപ്പ് സംഘം ലോണോ അയച്ച് കൊടുത്ത പണമോ തിരിച്ച് നൽകാതെ വഞ്ചിച്ചു എന്ന് കാണിച്ച് സൈബർ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് മയ്യിൽ പോലീസ് കേസെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??