കുടുംബശ്രീ കേരള ചിക്കൻ കണ്ണൂരിലേക്കും




കണ്ണൂർ: കേരള ചിക്കൻ പദ്ധതി ജില്ലയിൽ അടുത്ത മാസം ആരംഭിക്കും. നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ വിജയമായതിന്റെ പിന്നാലെയാണ് ജില്ലയിലും നടപ്പാക്കുന്നത്.


പൊതുവിപണിയെക്കാൾ വില കുറച്ചാണ് കേരള ചിക്കൻ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. ഉൽപാദനം മുതൽ വിപണനം വരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കുടുംബശ്രീ ബ്രോയ്​ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരിലുള്ള പ്രൊഡ്യൂസർ കമ്പനിയാണ്. അടുത്ത സാമ്പത്തിക വർഷം കാസർകോട്, വയനാട്, ഇടുക്കി പത്തനംതിട്ട ജില്ലകളിലും പദ്ധതി തുടങ്ങും.


ഒരു ദിവസം പ്രായമായ കോഴി കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ കുടുംബശ്രീ അംഗങ്ങളായ കർഷകർക്ക് നൽകും. വളർച്ച എത്തിയ ശേഷം കമ്പനി തിരികെ എടുത്ത് വിപണനം നടത്തുന്നതാണ് പദ്ധതി.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..