കണ്ണൂർ : എം എസ് എഫ് ക്യാമ്പസ്‌ ഡ്രൈവ് '23 ന് ഉജ്ജ്വല തുടക്കം




കണ്ണൂർ : കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ഭാഗമായി എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പസ്‌ ഡ്രൈവ് '23 കാരക്കുണ്ട് എം എം കോളേജിൽ തുടക്കമായി. ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ്‌ അബ്ദുൽ കരീം ചേലേരി എം എസ് എഫ് ജില്ലാ പ്രസിഡന്റ്‌ നസീർ പുറത്തീൽ, ജനറൽ സെക്രട്ടറി ജാസിർ ഒകെ എന്നിവർക്ക് പതാക കൈമാറി ഉത്ഘാടനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ ഇബ്രാഹിം കുട്ടി തിരുവട്ടൂർ,എം എസ് എസി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷജീർ ഇഖ്‌ബാൽ, ജില്ലാ ഭാരവാഹികളായ ആസിഫ് ചപ്പാരപ്പടവ്, റംഷാദ് എം കെ, തസ്‌ലീം അടിപ്പാലം, തളിപ്പറമ്പ മണ്ഡലം പ്രസിഡന്റ്‌ പി എ ഇർഫാൻ, ഫായിസ് കുപ്പം, ഉമ്മർ വളപട്ടണം, നിഷാൻ മാടായി, നബീൽ വായാട് എന്നിവർ പങ്കെടുത്തു. എം എം കോളജ് യൂണിറ്റ് പ്രസിഡന്റ്‌ ഷഹീൻ, സെക്രട്ടറി ഇർഫാൻ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.