കയരളം എ യുപി സ്കൂളിൽ കേഷ് അവാർഡ് സ്വീകരണവും വിതരണവും
കയരളം എയുപി സ്കൂളിൽ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ കേഷ് അവാർഡ് സ്വീകരണവും വിതരണവും നടന്നു.പിടിഎ പ്രസിഡണ്ട് എം നിതീഷിന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ഇ കെ രതി ടീച്ചർ സ്വാഗതം പറഞ്ഞു.ഉദ്ഘാടനം അഡ്വക്കേറ്റ് കെ കെ രത്നകുമാരി (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺകണ്ണൂർ ജില്ലാ പഞ്ചായത്ത്) നിർവഹിച്ചു. എൽഎസ്എസ് യുഎസ്എസ് വിജയികൾക്ക് മാണിക്കോത്ത് രവി മാസ്റ്റർ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മയ്യിൽ പഞ്ചായത്ത് ) അനുമോദനം നൽകി. കെ ഒ പാർവതി അമ്മയുടെയും കെ.കെ കുഞ്ഞിരാമൻ നമ്പ്യാരുടെയും സ്മരണയ്ക്ക് മക്കൾ നൽകുന്ന കേഷ് അവാ ർഡ് സ്വീകരണവും നടന്നു.എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് ശ്രീ ഗോവിന്ദൻ എടാടത്തിൽ (ബിപിസി തളിപ്പറമ്പ് സൗത്ത്) അനുമോദനം നൽകി. സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ കെ പി കുഞ്ഞി കൃഷ്ണൻ മാസിക പ്രകാശനം ചെയ്തു. രമ്യ പ്രസാദ് (മദർ പി.ടി.എ പ്രസിഡണ്ട് ) പി.കെ വേലായുധൻ മാസ്റ്റർ (മുൻ എച്ച് എം )രേഷ്മ സി കെ (സിആർ സി കോഡിനേറ്റർ) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ശ്രീലേഖ ടീച്ചർ നന്ദി രേഖപ്പെടുത്തി. പൂർവ്വ വിദ്യാർത്ഥികളുടെ ഗാനോപഹാരം എന്ന പരിപാടിയും നടന്നു



Comments
Post a Comment