ബാഗിൽ യുവതിയുടെ മൃതദേഹം: വാഹനം കേന്ദ്രീകരിച്ച് അന്വേഷണം
ബാഗിൽ യുവതിയുടെ മൃതദേഹം: വാഹനം കേന്ദ്രീകരിച്ച് അന്വേഷണം
ഇരിട്ടി : മാക്കൂട്ടം ചുരത്തിലെ വനത്തിന് ഉള്ളിൽ ട്രോളി ബാഗിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കർണാടക പോലീസ് അന്വേഷണം ഊർജിതമാക്കി. മാക്കൂട്ടം ചുരം പാത വഴി കടന്ന് പോയ ഒരു ഇന്നോവ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.
കണ്ണവത്ത് നിന്ന് കാണാതായ യുവതിയുടെ അമ്മയുടെ മൊഴി കഴിഞ്ഞ ദിവസം കർണാടക പോലീസ് രേഖപ്പെടുത്തി. ഇതിന് പിന്നാലെ ഡി എൻ എ പരിശോധനയ്ക്ക് ഉള്ള നടപടികളും പൂർത്തിയാക്കി. കോടതിയിൽ നിന്ന് അനുമതി ലഭിക്കുമ്പോൾ ഡി എൻ എ ടെസ്റ്റ് നടത്തും.
അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ആഴ്ചയ്ക്കിടയിൽ ഗോണിക്കുപ്പ മുതൽ പെരുമ്പാടി ചെക്‌പോസ്റ്റ് വഴി കടന്ന് പോയ വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനായി മാക്കൂട്ടം ചെക് പോസ്റ്റ് വരെയുള്ള നിരീക്ഷണ ക്യാമറകൾ അന്വേഷണ സംഘം പരിശോധിച്ചിരുന്നു.
ഈ പരിശോധനയിൽ കണ്ടെത്തിയ വാഹന ഉടമകളെ കണ്ടെത്താനായി നടത്തിയ പരിശോധനയിൽ ഇതുവഴി കടന്ന് പോയ ഒരു ഇന്നോവയുടെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. ഈ വാഹനത്തിന്റെ നമ്പർ പരിശോധിച്ചപ്പോൾ ഇരിട്ടി മേഖലയിലെ ഒരു ഇരുചക്ര വാഹനത്തിന്റെ നമ്പർ ഉപയോഗിച്ചാണ് ഇന്നോവ കടന്ന് പോയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
എന്ത് കാരണത്താലാണ് വ്യാജ നമ്പർ ഉപയോഗിച്ച് ചുരം പാത വഴി ഈ വാഹനം കടന്ന് പോയതെന്നും യുവതിയുടെ കൊലപാതകവുമായി ഈ വാഹനത്തിനും വാഹനം ഉപയോഗിച്ചവർക്കും ബന്ധമുണ്ടോ എന്നും സ്ഥിരീകരിക്കേണ്ടത് ഉണ്ടെന്നും കർണാടക പോലീസ് സംഘം പറഞ്ഞു.
യുവതിയുടെ മൃതദേഹം ട്രോളി ബാഗിൽ കണ്ടെത്തിയിട്ട് എട്ട് ദിവസം പിന്നിട്ടു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മടിക്കേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്
.jpg)
Comments
Post a Comment