കുറുമാത്തൂർ: പുല്ലാഞ്ഞ്യോട് എ.എൽ പി സ്കൂളിൽ അനുമോദനവും യാത്രയ യപ്പും നടന്നു.
കുറുമാത്തൂർ: പുല്ലാഞ്ഞ്യോട് എ.എൽ പി സ്കൂളിൽ അനുമോദനവും യാത്രയ യപ്പും നടന്നു. ക്ലാസ് തലത്തിൽ മികച്ച വിജയം നേടിയവർ ,എൽ എസ് എസ് നേടിയവർ, കബ്ബ് ചതുർഥ ചരൺ പരീക്ഷയിൽ വിജയം നേടിയവർ,അറബി സ്കോളർഷിപ്പിൽ വിജയം നേടിയവർ, കഴിഞ്ഞ SSLC പരീക്ഷയിൽ full A+ കിട്ടിയ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർക്കുള്ള അനുമോദനവും സ്കൂളിൽ നിന്നും ട്രാൻസ്ഫർ ആയി പോകുന്ന സ്വാതി ടീച്ചർക്കുള്ള യാത്രയയപ്പും നടന്നു. തദവസരത്തിൽ ശ്രീമതി വി.എം. സീന പ്രഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീമതി രമ്യ വി ( വാർഡ് മെമ്പർ)അദ്ധ്യക്ഷത വഹിച്ചു. ശ്രീ സന്തോഷ് വി.കെ (PTA പ്രസിഡണ്ട്) വിയം ഹരിജയന്തൻ മാസ്റ്റർ (മുൻ റിട്ടയേർഡ് Hm), ശ്രീ മധുസൂദനൻ (വായനശാല പ്രസിഡണ്ട്), ശ്രീ മധു മാസ്റ്റർ (കബ്ബ്) , ശ്രീ ഹരീന്ദ്രൻ മാസ്റ്റർ ( കബ്ബ് ),ശ്രീമതി ജസീല (മദർ പിടി എ ), മാസ്റ്റർ ശാദു റഹ്മാൻ എന്നിവർ ആശംസകളർപ്പിച്ചു. ശ്രീമതി ആശാ ദേവി.കെ (സ്റ്റാഫ് സെക്രട്ടറി) നന്ദി പറഞ്ഞു.

Comments
Post a Comment