യു.ഡി.എസ്.എഫ് പ്രവർത്തകർക്ക് നേരേ അഴിച്ചുവിടുന്നആക്രമങ്ങൾ നിർത്തിയില്ലെങ്കിൽ അതിനെ ശക്തമായി നേരിടുമെന്ന് മുസ്ലിം ലീഗ്





കണ്ണൂര്‍: ജില്ലയിൽ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ കുത്തകകൾ തകർന്നതിൽ അരിശം പൂണ്ട എസ്.എഫ്.ഐ ക്രിമിനലുകൾ യു.ഡി.എസ്.എഫ് പ്രവർത്തകർക്ക് നേരേ അഴിച്ചുവിടുന്നആക്രമങ്ങൾ നിർത്തിയില്ലെങ്കിൽ അതിനെ ശക്തമായി നേരിടുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറികെ.ടി.സഹദുള്ളയും പറഞ്ഞു.തങ്ങളുടെ കാൽക്കീഴിലെ മണ്ണിളക്കി പോകുന്നതിൽ അരിശം പൂണ്ട്എംഎസ്എഫിന്റെയും കെഎസ്.യുവിൻ്റെയും പ്രവർത്തകർക്ക് നേരെ കുതിര കയറിയിട്ട് കാര്യമില്ല.ഭരണവർഗ്ഗത്തോട്,യുവജനങ്ങൾകാണിക്കുന്ന പ്രതിഷേധത്തിന്റെ അലയൊളികളാണ് കണ്ണൂർ യൂണിവേഴ്സിറ്റിയിലെ കോളേജുകളിൽ യുഡിഎസ്എഫിന്റെ കുതിച്ചു കയറ്റത്തിന് കാരണമാക്കിയത്. കൃഷ്ണമേനോൻ ഗവൺമെന്റ് വനിതാ കോളേജിൽ നിരവധി വർഷങ്ങളായിഎസ്എഫ്ഐ കുത്തകയാക്കി വെച്ചിരുന്ന യൂണിയൻ ചെയർപേഴ്സണൽ സ്ഥാനത്തേക്ക് ഈ തെരഞ്ഞെടുപ്പിൽ എംഎസ്എഫ് മുന്നണി സ്ഥാനാർത്ഥിവിജയിച്ചതിൽ അരിശം പൂണ്ട പുറമേ നിന്ന് വന്ന എസ്എഫ്ഐ ഗുണ്ടകളാണ്എംഎസ്എഫ് യൂണിറ്റ് ഭാരവാഹിയും യൂണിയൻതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായ സുഹാനയെ ആക്രമിച്ചത്. പുറത്തുനിന്നു വന്ന പുരുഷ എസ്എഫ്ഐക്കാരനെ കാണിച്ചു കൊടുത്തിട്ട് കൂടി അവിടെയുണ്ടായിരുന്ന വനിതാപോലീസ്അടക്കമുള്ളവർ ആ പ്രതിക്ക് രക്ഷപ്പെടാനുള്ളസാഹചര്യമാണ് ഒരുക്കിക്കൊടുത്തത്. അവസാനംവനിതഎംഎസ്എഫ് പ്രവർത്തകർ പോലീസ് സ്റ്റേഷനു മുന്നിൽ ഉപരോധം തീർക്കുകയും ജില്ലയിലെ ഉന്നത പാർട്ടി നേതൃത്വം ഇടപെടുകയും ചെയ്തപ്പോഴാണ് എ സി പി യുടെ നിർദ്ദേശാനുസരണം കേസെടുത്ത് പ്രതിയെ അറസ്റ്റ്ചെയ്യാമെന്നഉറപ്പുനൽകിയത്.സർ സയ്യിദ് കോളേജിൽകടന്നു കയറാം എന്ന വ്യാമോഹവുമായി നടന്ന് പരാജയപ്പെട്ടതിൽ വെപ്രാളംപൂണ്ടഎസ്എഫ്ഐ ഗുണ്ടകളാണ്കോളേജ് യൂണിറ്റ് എംഎസ്എഫ് സെക്രട്ടറി ഹഫീസു റഹ്മാനെ തന്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ മാരകായുധങ്ങളുമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ആഫിസുറഹ്മാൻ കണ്ണൂരിലെസ്വകാര്യആശുപത്രിയിൽചികിത്സയിലാണ്.കണ്ണടക്കമുള്ളഅവയവങ്ങൾക്ക് അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്.

 കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ വച്ചാണ് കെഎസ്‌യു ജില്ലാ പ്രസിഡണ്ട്അടക്കമുള്ളവർക്ക് നേരെ ആക്രമണം ഉണ്ടായത്. എസ്എഫ്ഐ കാലാകാലങ്ങളായി കുത്തകയാക്കി വെച്ചിരുന്ന ജില്ലയിലെപലകോളേജുകളിലും യുഡിഎസ്എഫ് ന്റെ ബാനറിൽ എംഎസ്എഫ് കെഎസ്‌യു പ്രവർത്തകർ അവരുടെ പതാകകൾ ഉയർത്തിയപ്പോൾ അതിൽ വിളറി പൂണ്ട എസ്എഫ്ഐ ഗുണ്ടകളാണ് ഇത്തരം ആക്രമങ്ങൾക്ക് പിന്നിൽ. അതിനെ സപ്പോർട്ട് ചെയ്യുന്നചിലപോലീസുകാരും. ഇത്തരം ആക്രമണ പ്രവണതകൾ ഇനിയും നിർത്തിയില്ലെങ്കിൽ അതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും,വിദ്യാർത്ഥികളുടെഅവകാശനിഷേധത്തിനെതിരെപ്രവർത്തിക്കുന്നഎസ്എഫ്ഐഗുണ്ടകളെ നിലക്ക് നിർത്താനും ക്രിമിനലുകളെനിയമത്തിനുമുന്നിൽകൊണ്ടുവരാനും കണ്ണൂരിലെനിയമപാലകരുംഭരണകൂടവുംതയ്യാറായില്ലെങ്കിൽ അതിനെതിരെ ശക്തമായപ്രക്ഷോഭവുമായിമുസ്ലിംലീഗ് മുന്നിട്ടിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം