പശുവിനെ രക്ഷപ്പെടുത്തി.




കൂവേരി ആറാം വയലിൽ സ്ഥിതി ചെയ്യുന്ന ,ഏഴോം കൊട്ടില സ്വദേശി ടി.പി. ദാമോദരന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പശുവാണ് ഇന്ന് പുലർച്ചെ നാലു മണിയോടെ തൊഴുത്തിലെ വല്ലത്തിൽ വീണ് കുടുങ്ങിയത്. സംഭവസമയത്ത് രണ്ട് തൊഴിലാളികൾ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. അവർ വിളിച്ചറിയതനുസരിച്ച് ഉടമ തളിപ്പറമ്പ് അഗ്നി രക്ഷാനിലയത്തിൽ ബന്ധപ്പെടുകയായിരുന്നു.


ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.വി സഹദേവന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ഗിരീഷ് പി.വി , അനൂപ് കെ.വി , രാജീവൻ കെ.വി , ഹോംഗാർഡ്മാരായ സജീന്ദ്രൻ കെ , രവീന്ദ്രൻ സി.വി എന്നിവർ ചേർന്ന് രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് പശുവിനെ വല്ലം പൊളിച്ച് പുറത്തെടുത്ത് രക്ഷപ്പെടുത്തിയത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.