കാസർകോഡ് ബദിയടുക്കയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 മരണം.




കാസർകോഡ്: കാസർകോഡ് ബദിയടുക്കയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 മരണം. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവരാണ്

മരിച്ചത്. ഇന്ന്

വൈകുന്നേരത്തോടെയാണ്

നാടിനെ നടുക്കിയ സംഭവം നടന്നത്. പള്ളത്തടക്കം എന്ന സ്ഥലത്ത് വെച്ചാണ് ഓട്ടോയും സ്കൂൾ ബസും കൂട്ടിയിടിച്ചത്. ഓട്ടോയുടെ ഒരു ഭാഗം നിശ്ശേഷം തകർന്നു. മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശികളായ ഓട്ടോ ഡ്രൈവർ അബ്ദുൽ

റഊഫ്, ബീഫാത്തിമ, നബീസ, ബീഫാത്തിമ മൊഗർ, ഉമ്മു ഹലീമ എന്നിവരാണ് മരിച്ചത്. കുട്ടികളെ വീട്ടിലെത്തിച്ചതിന് ശേഷം തിരികെ വരികയായിരുന്നു സ്കൂൾബസ്, അതു കൊണ്ട് തന്നെ വൻഅപകടമാണ് ഒഴിവായത്. അപകടത്തിൽ പെട്ട 3 പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലേക്ക്

പോകുംവഴിയുമാണ് മരിച്ചത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.