മയ്യിൽ ലയൺസ് ക്ലബ്ബ് സപ്റ്റമ്പർ 29 ലോക ഹൃദയദിനത്തിൽ മാരത്തൺ റാലി നടത്തി





മയ്യിൽ ലയൺസ് ക്ലബ്ബ് സപ്റ്റമ്പർ 29 ലോക ഹൃദയദിനത്തിൽ മാരത്തൺ റാലി നടത്തി

   മയ്യിൽ ലയൺസ് ക്ലബ്ബിൻടെ ആഭിമുഖ്യത്തിൽ ഹൃദയാരോഗ്യം നിലനിർത്തേണ്ടുന്നതിൻടെ പ്രാധാന്യത്തെക്കുറിച്ചും അതിനായി നിരന്തരമായ വ്യായാമത്തിലേർപ്പെടുകയെന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനുമായി സപ്റ്റമ്പർ 29 ന് ലോക ഹൃദയദിനത്തിൽ രാവിലെ മയ്യിൽ ടൗണിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.

മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് പി.കെ. നാരായണൻടെ അദ്ധ്യക്ഷതയിൽ ഡോക്ടർ SP ജുനൈദ് MBBS ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണൂർ ജില്ല ഫുടബാൾ അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ കെ.ചന്ദ്രൻ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രതികൂല കാലാവസ്ഥയിലും നിരവധിയാളുകൾ മയ്യിൽ ടൗണിലൂടെയുള്ള ആവേശകരമായ ഓട്ടത്തിൽ പങ്കെടുത്തു.

Comments