തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവം; സംഘാടക സമിതി രൂപീകരിച്ചു

 


മയ്യിൽ : തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവം 2023 നവംബർ 7, 8, 9, 10 തിയതികളിൽ പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി 509 അംഗ സംഘാടക സമിതി രൂപീകരിച്ചു.


സംഘാടക സമിതി യോഗം ആന്തൂർ മുനിസിപ്പാലിറ്റി ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി പ്രേമരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, ആമിന ടീച്ചർ, ജാൻസി ജോൺ, എം കെ അനൂപ് കുമാർ, എ വി ജയരാജൻ, എ ഇ ജിതേഷ് കുമാർ, ഇ ഷൈജു, പി പി സുരേഷ് ബാബു, പി എൻ രാജപ്പൻ മാസ്റ്റർ, കെ പി മോഹനൻ, കെ രവീന്ദ്രൻ, പി കെ രൂപേഷ്, പി പദ്മനാഭൻ, വി പ്രസാദ് എന്നിവർ സംസാരിച്ചു.


സ്വാഗതസംഘം ചെയർമാനായി ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദനെയും ജന. കൺവീനറായി പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ പി കെ രൂപേഷിനെയും ട്രഷററായി തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ എ ഇ ഒ ജാൻസി ജോണിനെയും തിരഞ്ഞെടുത്തു.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.