പാപ്പിനിശ്ശേരി : ഗവ.വെൽഫേർ സ്കൂളിലെ കുട്ടികൾക്കായി വിവിധ ഇനങ്ങളിൽ കായിക മേള സംഘടിപ്പിച്ചു
കായിക മേള സംഘടിപ്പിച്ചു
ഗവ.വെൽഫേർ സ്കൂളിലെ കുട്ടികൾക്കായി വിവിധ ഇനങ്ങളിൽ കായിക മേള സംഘടിപ്പിച്ചു. കായിക മത്സരം വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റോടെ ആരംഭിച്ചു.പഞ്ചായത്ത് മെമ്പർ മുഹമ്മദ് ശാഫി സ്‌കൂൾ ലീഡർ അഫാൻ ജംഷീറിന് സ്കൂൾ പതാക കൈമാറി കായികമേള ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ടി.പി ഗീത ടീച്ചർ ,അസ്ലം മാസ്റ്റർ, ഇബ്രാഹിം മാസ്റ്റർ, സിന്ധു ടീച്ചർ, ജിജിഷ ടീച്ചർ, പി ടി എ പ്രസിഡണ്ട് ശ്രീമതി സൗമ്യ. എ എന്നിവർ സംബന്ധിച്ചു.

Comments
Post a Comment