കണ്ണൂർ : വാട്ടര്‍ ടാങ്കില്‍ വീണ് ലോറി ഡ്രൈവര്‍ മരിച്ചു.




 മട്ടന്നൂര്‍: ക്രഷറിലെ വാട്ടര്‍ ടാങ്കില്‍ വീണ് ലോറി ഡ്രൈവര്‍ മരിച്ചു.കാപ്പാട് അരക്കിണര്‍ സ്വദേശി സുകേഷാ(50)ണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് വെള്ളിയാംപറമ്പ് സമ്പത്ത് ക്രഷറിലാണ് സംഭവം. ക്രഷറിലെ ലോറി ഡ്രൈവറായ സുകേഷ് വാട്ടര്‍ ടാങ്കില്‍ വീഴുകയായിരുന്നു. മട്ടന്നൂര്‍ അഗ്‌നിരക്ഷാ സേനയെത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.

പരേതനായ ഗോവിന്ദന്റെയും രോഹിണിയുടെയും മകനാണ്. ഭാര്യ: രേഷ്മ. മക്കള്‍ : സിദ്ധാര്‍ത്ഥ് (പിലാത്തറ പോളിടെക്‌നിക്ക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി) , ആറു മാസം പ്രായമായ പെണ്‍കുഞ്ഞുമുണ്ട് . സഹോദരി സുഷമ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം