തെരുവുനായ ശല്യത്തിനെതിരേ ഒറ്റയാൾ സമരം

 തെരുവുനായ ശല്യത്തിനെതിരേ ഒറ്റയാൾ സമരം



തെരുവുനായ ശല്യത്തിനെതിരേ അധികൃതരുടെ കണ്ണുതുറപ്പിക്കാൻ ഒറ്റയാൾ സമരം നടത്തി. വളപട്ടണത്തെ സാമൂഹിക പ്രവർത്തകനായ കെ.സി സലീമാണ് വളപട്ടണം പഴയ ടോൾ ബൂത്ത് മുതൽ കണ്ണൂർ ഗാന്ധി സർക്കിൾ വരെ ശനിയാഴ്ച പദയാത്ര നടത്തിയത്.


പ്ലക്കാർഡുമായുള്ള പദയാത്ര എഴുത്തുകാരൻ ഇയ്യ വളപട്ടണം ഉദ്ഘാടനംചെയ്തു. എളയടത്ത് അഷ്‌റഫ്, ടി.പി റഷീദ് എന്നിവർ സംസാരിച്ചു. പുതിയതെരുവിൽ ബി.ജെ.പി ചിറക്കൽ മണ്ഡലം പ്രസിഡന്റ് രാഹുൽ രാജീവൻ, പി.വി ഉണ്ണികൃഷ്ണൻ എന്നിവർ സ്വീകരണം നൽകി. ഗാന്ധി സർക്കിളിൽ കെ.സി സലീമിന്റെ സമാപന പ്രസംഗത്തോടെ അവസാനിപ്പിച്ചു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.