അടച്ചിട്ട വീട് കുത്തിത്തുറന്ന് 7 പവന്‍ സ്വര്‍ണ്ണവും 10,000 രൂപയും കവർന്നു

 അടച്ചിട്ട വീട് കുത്തിത്തുറന്ന് 7 പവന്‍ സ്വര്‍ണ്ണവും 10,000 രൂപയും കവർന്നു




പരിയാരം: അടച്ചിട്ട വീട് കുത്തിത്തുറന്ന് 7 പവന്‍ സ്വര്‍ണ്ണവും 10,000 രൂപയും കവർന്നു. വീട് പൂട്ടി കുടുംബാംഗങ്ങൾ ടൂറിന് പോയ സമയത്താണ് കവർച്ച നടന്നത്. പരിയാരം ഹനുമാരമ്പലം റോഡില്‍ തോമക്കുളത്തിന് സമീപത്തെ സാജിതാ മന്‍സിലില്‍ സഫൂറയുടെ(54) വീട്ടിലായിരുന്നു കവര്‍ച്ച. ഇന്നലെ വൈകുന്നേരം അടുത്ത വീട്ടിലെ കുട്ടികളാണ് വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് അന്വേഷിച്ചപ്പോള്‍ കുളിമുറിയുടെ വാതില്‍ തകര്‍ത്തതായി കണ്ടത്. മുറികളിലെ എല്ലാ വാതിലുകളും തുറന്ന മോഷ്ടാക്കള്‍ വീട് മുഴുവന്‍ വാരിവലിച്ചിട്ടിരുന്നു. സഫൂറയുടെയും മകളുടെയും സ്വര്‍ണാഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ച പണവുമാണ് മോഷ്ടിക്കപ്പെട്ടത്. പരിയാരം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.