നായകളുടെ കടിയേറ്റ് എത്തുന്നവർക്ക് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ പ്രത്യേക ചികിത്സാസൗകര്യം





പരിയാരം: നായയുടെ കടിയേറ്റ് എത്തുന്നവർക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രത്യേക ചികിത്സാസൗകര്യം ഏർപ്പെടുത്തിയതായി മെഡിക്കൽ സൂപ്രണ്ട് കെ.സുദീപ് അറിയിച്ചു. ആസ്പത്രി ബ്ലോക്കിലെ അത്യാഹിതവിഭാഗത്തോട് ചേർന്നാണ് ഈ സൗകര്യം ഒരുക്കിയത്. 

കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം എല്ലാ സമയവും ഇവിടെ ലഭിക്കും. നായ, പൂച്ച തുടങ്ങി പേവിഷബാധയേൽക്കാൻ സാധ്യതയുള്ള മറ്റ് ജീവികളിൽനിന്ന് കടിയേൽക്കുന്നവർക്കും പ്രതിരോധ കുത്തിവെപ്പ് അടക്കമുള്ള ചികിത്സകൾ ഇവിടെ നൽകും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.