അധ്യാപികമാർ വീടുകളിലെത്തി

വായന ചങ്ങാത്തം-വീട്ടിലൊരു ലൈബ്രറി ഗൃഹസന്ദർശനം ആരംഭിച്ചു





 വായന ചങ്ങാത്തം-വീട്ടിലൊരു ലൈബ്രറി ഗൃഹസന്ദർശനം ആരംഭിച്ചു - സർവ്വശിക്ഷ കേരള പ്രാദേശിക ലൈബ്രറികളുമായി ചേർന്ന് നടത്തുന്ന വായന ചങ്ങാത്തം പ്രോഗ്രാമിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾ വീടുകളിൽ ഒരുക്കിയ കുഞ്ഞു ലൈബ്രറിയുടെ വിശേഷങ്ങൾ തിരക്കി അധ്യാപികമാർ വീടുകളിലെത്തി.സ്കൂൾ സമയത്തിനു ശേഷം വീടുകളിലെത്തിയ അധ്യാപികമാരെ ആദ്യം തെല്ല് ആശങ്കയോടെ സ്വീകരിച്ച കുട്ടികൾ തങ്ങളുടെ കുഞ്ഞ് ലൈബ്രറി കാണാനെത്തിയതാണെന്നറിഞ്ഞതോടെ ആവേശത്തിലായി. കാട്ടാമ്പള്ളി ജി.എം യു .പി യിലെ അധ്യാപികമാരായ ശ്രീമതി റെജിന അജിതും, ശ്രീമതി ഷീബ.എം.കെയുമാണ് ഇന്ന് കുഞ്ഞു ലൈബ്രറികൾ കാണാനെത്തിയത്. കുട്ടികൾ മികച്ച രീതിയിൽ ലൈബ്രറി ഒരുക്കിയതായും പുസ്തകങ്ങളെ ചങ്ങാതികളാക്കിയതായും അധ്യാപികമാർ നാറാത്ത് വാർത്തയോട് പ്രതികരിച്ചു. വരും ദിവസങ്ങൾ വൈവിധ്യമാർന്ന വായനാ പ്രവർത്തനങ്ങൾ ഒരുങ്ങുന്നതായി ശ്രീമതി. റെജിന അജിത് അറിയിച്ചു





.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം