പൂർവ്വ വിദ്യാർത്ഥി സംഗമം



കുറുമാത്തൂർ: കുറുമാത്തൂർ സൗത്ത് യു.പി.സ്കൂളിൽ 1989-1990 കാലയളവിൽ ഏഴാം ക്ലാസ്സിൽ പഠിച്ച വിദ്യാർത്ഥികൾ നെല്ലിക്ക എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. സ്കൂളിൻ്റെ 114 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഗമം നടത്തുന്നത്. അധ്യാപകരേയും കലാ-സാഹിത്യ മേഖലകളിൽ മികവ് തെളിയിച്ചവരേയും ചടങ്ങിൽ ആദരിക്കും. സെപ്തംബർ 11 ന് ഞായറാഴ്ച സ്കൂൾ ഹാളിൽ വച്ച് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം മുൻ ഹെഡ്മാസ്റ്റർ ടി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.രാജേഷ് കുറുമാത്തൂർ അധ്യക്ഷത വഹിക്കും. റാഷിദ.സി,പി.പി.അഷറഫ്, കെ.. സുലോചന, അബ്ദുള്ള ഹാജി, ടി.പി.അബ്ദുൾ റഹ്മാൻ, ഹേമമാലിനി, മിനി. കെ.പി. എന്നിവർ സംസാരിക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??