ഊട്ടിയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ഥി മരിച്ചു

 ഊട്ടിയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ഥി മരിച്ചു                   

            



തൃശൂര്‍: നീലഗിരി കൂനൂരില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. പാലക്കാട് സ്വദേശി വഴുംക്കുംപാറ ശ്രീ നാരായണ കോളേജിലെ ബി.കോം വിദ്യാര്‍ഥി രഞ്ജിത്ത് (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. പരുക്കേറ്റ മറ്റുള്ളവരെ കൂനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴുംക്കുംപാറ ശ്രീ നാരായണ കോളേജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കണ്ണമ്പ്ര കാരപ്പൊറ്റ, വടക്കഞ്ചേരി, തേനിടുക്ക്, പരുവാശേരി, കിഴക്കഞ്ചേരി കണ്ണംകുളം പ്രദേശത്തുള്ളവരാണ് ഇവര്‍. ഒമ്പത് അംഗ സംഘം ഊട്ടി ചുറ്റിക്കണ്ട ശേഷം തിരിച്ചുവരുമ്പോഴാണ് അപകടം. ഇവർ സഞ്ചരിച്ച വാഹനം കൂനൂര്‍ മേട്ടുപ്പാളയം ചുരം ഇറങ്ങുന്നതിനിടെ കാട്ടേരിയില്‍ റോഡരികിലെ ചായക്കടയില്‍ ഇടിച്ചുകയറുകയായിരുന്നു.കണ്ണമ്പ്ര കാരപ്പൊറ്റ സലീമിന്റെ മകനാണ് മരിച്ച സഞ്ജീത്. വഴുംക്കുംപാറ ശ്രീ നാരായണ കോളേജിലെ ബി.കോം വിദ്യാര്‍ഥിയാണ്. മാതാവ്: സബിയ. സഹോദരി : സജിന

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..