പറശ്ശിനിക്കടവ് പാലം നവീകരണത്തിന് 45 ലക്ഷത്തിൻ്റെ ഭരണാനുമതി

 പറശ്ശിനിക്കടവ് പാലം നവീകരണത്തിന് 45 ലക്ഷത്തിൻ്റെ ഭരണാനുമതി




തളിപ്പറമ്പ്: പറശ്ശിനിക്കടവ് പാലം നവീകരണത്തിന് 45 ലക്ഷം രൂപയുടെ ഭരണാനുമതിയായി. നിലവിൽ പാലത്തിന്റെ ഉപരിതല ഭാഗത്തെ ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് എത്രയും വേഗം നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ച്‌ ഉത്തരവായത്.


ധർമശാല-പറശ്ശിനിക്കടവ് റോഡ് മെക്കാഡം പ്രവൃത്തി ടെണ്ടർ നടപടികൾ പൂർത്തിയായതും മഴ മാറുന്നതോടു കൂടി പണി ആരംഭിക്കുകയും ചെയ്യും.ഇതോടൊപ്പം തന്നെ പാലത്തിന്റെ പ്രവൃത്തി കൂടി ആരംഭിക്കാൻ സാധിക്കും. യാത്ര കൂടുതൽ സുഗമമാകുന്നതോടെ വിനോദ സഞ്ചാര, തീർത്ഥാടന മേഖലയിൽ കൂടുതൽ ആളുകൾക്ക് ഉപകാരപ്പെടും.


പാലം പ്രവൃത്തിയുടെ സാങ്കേതിക അനുമതി ലഭ്യമാക്കി എത്രയും പെട്ടെന്ന് ടെണ്ടർ നടപടികളിലേക്ക് കടക്കാനും പ്രവൃത്തി എത്രയും വേഗത്തിൽ പൂർത്തീകരിക്കാനും എം വി ഗോവിന്ദൻ എംഎൽഎ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം