ഉണ്ണിക്കൃഷ്ണൻ പുഷ്പഗിരിയുടെ നിര്യാണത്തിൽ അനുശോചിച്ചു.
ഉണ്ണിക്കൃഷ്ണൻ പുഷ്പഗിരിയുടെ നിര്യാണത്തിൽ അനുശോചിച്ചു.
കണ്ണൂർ: സീനിയർ ജേർണലിസ്റ്റ് ഫോറം കാസർകോട് ജില്ലാ ട്രഷറർ ഉണ്ണികൃഷ്ണൻ പുഷ്പഗിരിയുടെ അകാല നിര്യാണത്തിൽ വി.ഹരിശങ്കറിൻ്റെ അധ്യക്ഷതയിൽ ചേർന്ന സീനിയർ ജേർണലിസ്റ്റ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഉത്തരദേശം സായാഹ്ന പത്രത്തിൽ ദീർഘകാലം സേവനം ചെയ്ത ഉണ്ണിക്കൃഷ്ണൻ്റെ വിയോഗത്തോടെ സാമൂഹിക പ്രതിബന്ധതയുള്ള ഒരു മാധ്യമ പ്രവർത്തകനെയാണ് നഷ്ടമായതെന്ന് യോഗം അനുസ്മരിച്ചു. ജില്ലാ ട്രഷറർ സി.കെ.എ.ജബ്ബാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.ഗോപി, ഒ.കരുണൻ, എം.വി.രവീന്ദ്രൻ, കെ.മോഹനൻ, എ.ദാമോദരൻ, നസീർ, രാജ്കുമാർ ചാല, എൻ.ധന ജ്ഞയൻ, തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എം.വി.പ്രസാദ് സ്വാഗതം പറഞ്ഞു.
.jpg)
Comments
Post a Comment