അഴീക്കോട് പുലി ഇറങ്ങിയതായി സംശയം കാൽപ്പാടുകൾ കണ്ടെത്തി

 അഴീക്കോട് പുലി ഇറങ്ങിയതായി സംശയം കാൽപ്പാടുകൾ കണ്ടെത്തി



മീൻകുന്നിന് സമീപം പുലിയിറങ്ങിയതായി അഭ്യുഹം. ശനിയാഴ്ച വൈകുന്നേരം വലിയപറമ്പിൽ ഒരു വീടിന്റെ പിൻഭാഗത്തുകൂടി പുലി നടന്നുപോകുന്നത് ഒരാൾ കണ്ടു.വീണ്ടും രാത്രി 7.30-ഓടെ വലിയപറമ്പ് കാടിനിടയിലും തൊട്ടടുത്ത അരയാക്കണ്ടിപ്പാറയിലെ മറ്റൊരാളും കണ്ടതായി പറയുന്നു. പുലിയുടെ കാൽപ്പാടുകൾ ചളിയിൽ പുതഞ്ഞ നിലയിലും കണ്ടിട്ടുണ്ട്. നാട്ടുകാർ ഉടൻ വളപട്ടണം പോലീസിൽ വിവരം നൽകി. പോലീസ് വനപാലകരെ അറിയിച്ചിട്ടുണ്ട്.9 വർഷം മുമ്പ് അഴീക്കൽ ചാൽ ഭാഗത്തുനിന്ന്‌ വനപാലകർ കൂട് വെച്ച് പുലിയെ പിടിച്ചിരുന്നു. ഒടുവിൽ വയനാട് കാട്ടിലേക്ക് കൊണ്ടുവിടുകയാണ് ചെയ്തത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.