കാണാതായ ഡ്രൈവറുടെ മൃതദേഹം മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തി

 കാണാതായ ഡ്രൈവറുടെ മൃതദേഹം മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തി




ചിറക്കലിൽ നിന്ന് കാണാതായ ഡ്രൈവറുടെ മൃതദേഹം മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തി. കുമാരൻ- പ്രേമ ദമ്പതികളുടെ മകനായ ടാക്സി ഡ്രൈവർ ചിറക്കൽ ഓണപ്പറമ്പിലെ കുമ്മക്കാരോത്ത് വീട്ടിൽ പ്രദീപൻ്റെ (54) മൃതദേഹമാണ് കടപ്പുറത്ത് ഇന്ന് പുലർച്ചെ മത്സ്യ തൊഴിലാളികൾ കണ്ടത്.


തുടർന്ന് പഴയങ്ങാടി പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു. ഇക്കഴിഞ്ഞ ഏഴാം തീയതി മുതൽ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ വളപട്ടണം പോലീസിൽ പരാതി നൽകിയിരുന്നു.


കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം ഇന്ന് പുലർച്ചെ മാട്ടൂൽ കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: പരേതയായ രജിത. പഴയങ്ങാടി പോലീസ് വിവരം കൈമാറിയതിനെ തുടർന്ന് ബന്ധുക്കൾ മാട്ടൂൽ കടപ്പുറത്തെത്തി ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..