യു ഡബ്ല്യൂ ഇ സി പ്രതിഷേധ ധർണ്ണയും ഐക്യദാർഢ്യ സദസും ഡിസിസി ജനറല്‍ സെക്രട്ടറി ടി.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു



കണ്ണുർ:

അണ്‍ ഓർഗനൈസ്ഡ് വർക്കേഴ്സ് & എംപ്ലോയീസ് കോൺഗ്രസ് (യു ഡബ്ല്യൂ ഇ സി ) കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ അതിരൂകഷമായ വിലകയറ്റത്തിനും തൊഴിലില്ലായ്മക്കും എതിരെ പ്രതിഷേധ ധര്‍ണ്ണയും , രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യവും നടത്തി..

കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണയും ഐക്യദാർഢ്യ സദസും ഡിസിസി ജനറല്‍ സെക്രട്ടറി ടി.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു , യുഡബ്ല്യൂഇസി ജില്ലാ പ്രസിഡന്‍റ് നൗഷാദ് ബ്ലാത്തുര്‍ അധ്യക്ഷത വഹിച്ചു.

രാജ്യം ഭരിക്കുന്ന സർക്കാർ പാവപ്പെട്ടവരെയും തൊഴിലാളികളെയും, കർഷകരെയും അവഗണിച്ചുകൊണ്ട് കുത്തക മുതലാളിമാർക്ക് വേണ്ടി രാജ്യത്തിന്റെ പൊതുമുതൽ കൊള്ളയടിക്കാൻ കൂട്ടു നിൽക്കുകയാണെന്ന് യു ഡബ്ല്യുസി കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.



മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന വൈസ് ചെയർമാൻ എൻ.ആർ. മായൻ മുഖ്യപ്രഭാഷണം നടത്തി , കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. പി ഇന്ദിര , യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് സിജോ മറ്റപ്പള്ളി , അനസ് നമ്പ്രം , യു ഡബ്ല്യു ഇ സി കണ്ണൂർ ജില്ലാ ഭാരവാഹികളായ അജിത കോളി , ത്രേസ്യാമ്മ മാത്യു , ശശി പാളയം , വി.പി. പ്രമോദ് , നൗഫൽ നാറാത്ത് , ജി. ബാബു , എൻ.വി നാരായണൻ , പ്രജീഷ് കോറളായി, കെ.പി. ചന്ദ്രകല , ടി.പി. സവാദ് , കെ.സി. റോയി , ബിജു.പി.കുറ്റ്യാട്ടൂർ, സി.എച്ച്. മൊയ്തീൻകുട്ടി , എന്നിവർ പ്രസംഗിച്ചു. പരിപാടിയോട് അനുബന്ധിച്ച് ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തൊഴിലാളികൾ പ്രതിജ്ഞയെടുത്തു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.