കണ്ണൂരിലെ തെയ്യം കലാകാരൻ നൽകിയ ആശംസ വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി




പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനത്തിൽ തെയ്യം കലാകാരൻ നൽകിയ ആശംസ വിഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ട്വീറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചു.കണ്ണൂരിലെ പ്രമുഖ തെയ്യം കലാകാരനായ വിനോദ് പണിക്കരുടെ വിഡിയോയാണ് പ്രധാനമന്ത്രി ട്വിറ്ററിൽ പങ്ക് വെച്ചത് . “എക് ഭാരത് ശ്രേഷ്ഠ ഭാരത്” എന്നതിൽ തെയ്യത്തിൻ്റെ പ്രാധാന്യം അദ്ദേഹം ട്വീറ്റിൽ കൂടി വ്യക്തമാക്കി .


വടക്കെ മലബാറുകാരുടെ പ്രധാന അനുഷ്ഠാന ആചാരമായ തെയ്യത്തിന് ദേശിയ തലത്തിൽ ശ്രദ്ധ കിട്ടുന്ന കാര്യമാണ്.നിരവധി തെയ്യങ്ങളെ തിരുമുറ്റത്ത് എത്തിച്ച വിനോദ് പണിക്കർ കണ്ണൂർ എടചൊവ്വ സ്വദേശിയാണ്. ജിത്തു കൃഷ്ണയാണ് വിഡിയോ പകർത്തിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.