പട്ടുവം കൂത്താട്ട് പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു 




തളിപ്പറമ്പ്: പട്ടുവം കൂത്താട്ട് പുഴയില്‍ മരിച്ച നിലയില്‍ കണ്ടത് കുപ്പം കപ്പണത്തട്ട് സ്വദേശി എ.പി.വിജയന്‍(63) ആണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.




12 ദിവസം മുമ്പ് വീട്ടില്‍ നിന്നും കാണാതായ വിജയനുവേണ്ടി പരിയാരം പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മൃതദേഹം ഇന്ന് ഉച്ചയോടെ കൂത്താട്ടെ പുഴയില്‍ കണ്ടത്.


മൃതദേഹം തിരിച്ചറിയാനാവാത്ത വിധം ജീര്‍ണിച്ച നിലയിലായിരുന്നു.


ചിതപ്പിലെ പൊയിലിലെ ഒരു ടെയിലറിംഗ് ഷോപ്പിന്റെ സ്റ്റിക്കര്‍ ഷര്‍ട്ടില്‍ കണ്ടതില്‍ നിന്നാണ് ബന്ധുക്കല്‍ മൃതദേഹം തിരിച്ചറിഞ്ഞത്.


അമ്മ: നാരായണി. സഹോദരങ്ങള്‍: രോഹിണി, രമേശന്‍, രാജി. മൃതദേഹം നാളെ രാവിലെ 10 ന് കുപ്പത്തെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.