ലോക ഫിസിയോ തെറാപ്പി ദിനത്തോട് അനുബന്ധിച്ച് പയ്യാമ്പലം ബീച്ചിൽ മോക്ക് ഡ്രിൽ നടത്തി

 ലോക ഫിസിയോ തെറാപ്പി ദിനത്തോട് അനുബന്ധിച്ച് പയ്യാമ്പലം ബീച്ചിൽ മോക്ക് ഡ്രിൽ നടത്തി





ലോക ഫിസിയോ തൊറാപ്പിദിനത്തോടനുബന്ധിച്ച് കേരള അസോസ്സിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ്സ് കോ ഓർഡിനേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയും ആസ്റ്റർ മിംസ് കണ്ണൂരും സംയുക്തമായി പയ്യാമ്പലം ബീച്ചിൽ വച്ച് മോക്ക്ഡ്രിൽ സംഘടിപ്പിച്ചു.

കായിക വിനോദങ്ങൾക്കിടയിൽ സംഭവിക്കുന്ന പരിക്കുകളെ ഫിസിയോതെറാപ്പിവിദഗ്ദർ ഉടനടി ശാസ്ത്രീയമായി എങ്ങനെ പരിശോധിക്കുകയും ,ചികിത്സിക്കുകയും ചെയ്യുന്നുവെന്ന അവബോധം പൊതുജനങ്ങൾക്കിടയിലുണ്ടാക്കാൻ ഈ മോക്ക്ഡ്രില്ലിന് സാധിച്ചു തുടർന്ന് ഇത്തരം പരിക്കുകളെ അലസമായും അശ്രദ്ധമായും കൈകാര്യം ചെയ്യുന്നതിൻ്റെ ദൂഷ്യ ഫലങ്ങളെപ്പറ്റിയും ഫിസിയോതെറപ്പി വിദഗ്ദർ സംസാരിച്ചു.കേരള അസ്സോസ്സിയേഷൻ ഫോർ ഫിസിയോതെറപ്പിസ്റ്റ് കോർഡിനേഷൻ ഭാരവാഹികളായ ജില്ലാ പ്രസിഡണ്ട് ഡോ.രഗിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിക്രട്ടറി ഡോ.മുഹമ്മദ് അനീസ് സ്വാഗതവും , ട്രഷറർ ഡോ.മുസഫിർ മുഹമ്മദ് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.