നെല്ലിക്കാ മധുരത്തിൻ്റെ ഓർമ്മയിൽ അവർ ഒത്തുചേർന്നു





കുറുമാത്തൂർ: കുറുമാത്തൂർ സൗത്ത് യു.പി.സ്കൂളിൽ 1989-1990 കാലയളവിൽ ഏഴാം ക്ലാസ്സിൽ പഠിച്ച വിദ്യാർത്ഥികൾ നെല്ലിക്ക എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. കുറുമാത്തൂർ സൗത്ത് സ്കൂളിൻ്റെ 114 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം സ്കൂളിൽ ഒത്തുചേർന്നത്. അഡ്വ.സജീവ് ജോസഫ് എം.എൽ.എ ഉൾപ്പെടെയുള്ള പ്രമുഖർ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് ആശംസകൾ നേർന്നു. സംഗമം മുൻ മുഖ്യാധ്യാപകൻ ടി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങിൽ രാജേഷ് കുറുമാത്തൂർ അധ്യക്ഷത വഹിച്ചു. അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും അനുഭവങ്ങളും ഓർമ്മകളും പങ്കു വച്ചു .കലാ-സാഹിത്യ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. ,പി.പി.അഷറഫ്, കെ.. സുലോചന, എ. അബ്ദുള്ള ഹാജി, ടി.പി.അബ്ദുൾ റഹ്മാൻ,, മിനി. കെ.പി. എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.