നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട് വീട്ടിലെത്തി പതിനേഴുകാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസ്സിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

 നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട് വീട്ടിലെത്തി പതിനേഴുകാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസ്സിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ


പഴയങ്ങാടി: നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട് വീട്ടിലെത്തി പതിനേഴുകാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസ്സിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.ധർമശാലയിലെ പുത്തൻവീട്ടിൽ റെജിൽ (21), നണിയൂർ നമ്പ്രത്തെ കെ.അരുൺ (20) എന്നിവരെ പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എൻ.സന്തോഷ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളായ ഇരുവരും പഴയങ്ങാടി സ്റ്റേഷൻ പരിധിയിലെ വീട്ടിൽ ഓണത്തലേന്ന് രാത്രിയിലെത്തി പീഡിപ്പിക്കുകയായിരുന്നുവത്രെ. ഇൻസ്റ്റാഗ്രാം വഴിപരിചയപ്പെട്ട യുവാക്കളിലൊരാൾ അതു വഴി പെൺകുട്ടിയുടെ സുഹൃത്തായ മറ്റൊരു പെൺകുട്ടിയുമായി പ്രതികളിലൊരാളും സൗഹൃദം സ്ഥാപിച്ചു. ഇവർ രണ്ടു പേരും പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെയും പീഡിപ്പിച്ചതിനാണ് പോക്സോ കേസ് പ്രകാരം കേസ്സടുത്തിട്ടുള്ളത്. റെജി ലിൽ, അരുൺ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.