റംലക്ക് നാട്ടുകാർ ആടിനെ വാങ്ങി നൽകും - തെരുവുനായകൾ റംലയുടെ 4 ആടുകളെ കടിച്ചു കൊന്നിരുന്നു..

 റംലക്ക് നാട്ടുകാർ ആടിനെ വാങ്ങി നൽകും - തെരുവുനായകൾ റംലയുടെ 4 ആടുകളെ കടിച്ചു കൊന്നിരുന്നു.




കുറുമാത്തൂർ:

 പന്നിയൂരിൽ തെരുവുനായ്ക്കളുടെ അക്രമത്തിൽ നാല് ആടുകളെ നഷ്ടപ്പെട്ട കെ. റംലക്ക് സഹായവുമായി നാട്ടുകാർ.


കുറുമാത്തൂർ പഞ്ചായത്തിൽ കാരക്കൊടി ആരോഗ്യകേന്ദ്രത്തിന് സമീപത്തെ കെ.റംലയുടെ നാല് ആടുകളെയാണ് കഴിഞ്ഞ ദിവസം തെരുവുനായകൾ കടിച്ചുകൊന്നത്.


ആടുകളെ വളർത്തി ഉപജീവനമാർഗം കണ്ടെത്തുന്ന റംലയുടെ ജീവിതം ഇതോടെ വഴിമുട്ടിയ നിലയിലായിരുന്നു.


അഞ്ച് ആടുകളെയും വീട്ടുവളപ്പിൽ കെട്ടിയിട്ടതായിരുന്നു. ആടുകൾ കൂട്ടമായി കരയുന്നതുകേട്ട് വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും നലെണ്ണത്തിനെ തെരുവുനായകൾ കടിച്ചു കൊന്നിരുന്നു.


ചത്തുപോയ ആടുകളിൽ മൂന്ന് എണ്ണം ഗർഭിണികളാണ്. മറ്റൊരെണ്ണം അത്യാസന്ന നിലയിൽ തുടരുകയാണ്.


4 ആടുകൾ കൊല്ലപ്പെട്ടതോടെ റംലയുടെ നിർധന കുടുംബത്തിൻ്റെ ജീവിതം വഴിമുട്ടിയ നിലയിലായിരുന്നു.


തുടർന്ന് ഇന്നലെ വൈകിട്ട് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ആദ്യഘട്ടമായി 2 ആടുകളെ വാങ്ങി നൽകാൻ തീരുമാനിച്ചത്. ഇതിനായി നാട്ടുകാരുടെ കമ്മറ്റിയും രൂപീകരിച്ചു.


പഞ്ചായത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്നും കൂട്ടായ്മകൾ റംലയ്ക്ക് സഹായവാഗ്ദാനവുമായി രംഗത്ത് വന്നിട്ടുണ്ട്.


കഴിഞ്ഞ ഒരു മാസത്തിനിടയിൽ കാരാക്കൊടിയിലെ ആനക്കീൽ ജാനകി, മൂലയിൽ കുമാരൻ, ചെങ്ങനാർ ഗോവിന്ദൻ എന്നിവരുടെ പശുക്കിടാങ്ങൾ തെരുവുനായ്ക്കളുടെ അക്രമത്തിനിരയായിരുന്നു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം