കരാട്ടെ ബ്ലാക്ക് ബെൽട്ട് വിജയികളെ അനുമോദിച്ചു
 




പട്ടാന്നൂർ: കരാട്ടെ ഡോ വഡോക്കായ് സെൽഫ് ഡിഫൻസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കരാട്ടെ ബ്ലാക്ക്‌ ബെൽറ്റ്‌, ഗ്രേഡിംഗ് ടെസ്റ്റ് വിജയികൾക്കുള്ള ബെൽറ്റ്, സർട്ടിഫിക്കറ്റ് നൽകലും അനുമോദനവും പട്ടാന്നൂർ K P C ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ചു. 2022 സെപ്റ്റംബർ 25 ഞായർ രാവിലെ 10 മണി മുതൽ ഒരുമണിവരെ നടന്ന ചടങ്ങ് ശ്രീ. സോമരാജൻ. ഐ. വി ( Assistant Commandant of Police KAP 4th bn Mangattuparamba) ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. എ.സി. മനോജ് മാസ്റ്റർ അധ്യക്ഷനായി.  മുൻ കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി. മോഹനൻ മാസ്റ്റർ ആശംസകൾ അർപ്പിച്ചു. കരാട്ടെ ഡോ വഡോക്കായ് കേരള ചീഫ് ഷിഹാൻ ബാലകൃഷ്ണൻ മാസ്റ്റർ         ആമുഖ പ്രഭാഷണം നടത്തി. പട്ടാന്നൂർ കരാട്ടെ കോർഡിനേറ്റർ പ്രവീൺ ടി.സി സ്വാഗതം ആശംസിച്ചു. കരാട്ടെ ഡോ വഡോക്കായ് അസോസിയേഷൻ സെക്രട്ടറി ഡോ: സുധീർ കെ.വി നന്ദി പ്രകടനം നടത്തി.. ബ്ലാക്ക്‌ ബെൽറ്റ് വിജയികളായ  ഡോ: സുധീർ കെ.വി, രാജേഷ് പി, മരുത്തു പാണ്ഡ്യൻ.വി, പുതിയേടത്ത് അനുനന്ദ്, തേജസ് കെ.വി, ഷാരോൺ എം, സങ്കീർത്ത് എ.കെ, സെധുൻ എ. കെ, അനുജിത്ത് പി.പി എന്നിവരും മറ്റു കരാട്ടെ വിദ്യാർഥികളും കരാട്ടെ പ്രദർശനം നടത്തി. സെൻസായ്മാരായ പ്രമോദ്, പൂജ പ്രമോദ്, ജ്വാലരാജ്, മയൂഖ സന്തോഷ്, ശ്രീനന്ദ, യദു ദേവ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിവിധ ക്ലാസ്സുകളിൽനിന്നായി നൂറിലധികം കരാട്ടെ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.




Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം