യുവതിയുടെ ആത്മഹത്യ: ഭർത്താവിനെയും മാതാവിനെയും പ്രതിചേർക്കും

 യുവതിയുടെ ആത്മഹത്യ: ഭർത്താവിനെയും മാതാവിനെയും പ്രതിചേർക്കും




പയ്യന്നൂര്‍: കരിവെള്ളൂര്‍ കൂക്കാനത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കൂടുതൽ തെളിവുകൾ കണ്ടെത്തി.


മാനസികവും ശാരീരികവുമായ പീഡനമെന്ന ബന്ധുക്കളുടെ പരാതി പരിശോധിച്ച പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ്. കെ.നായരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിരുന്നു. സൈബർ സെല്ലിൻ്റെ സഹായത്തോടെ അന്വേഷണ സംഘം യുവതിയുടെ മൊബൈൽ ഫോൺ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരിശോധിച്ചു വരികയായിരുന്നു.


യുവതി അനുജത്തിക്ക് മൊബൈൽ ഫോൺ വഴി അയച്ച സന്ദേശങ്ങളാണ് കേസിൽ പ്രധാനമായും പോലീസ് നിരീക്ഷിച്ചത്‌. ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങളും ഭർതൃഗൃഹത്തിലെ പീഢനം സംബന്ധിച്ച വിവരങ്ങളും ഇതിലുണ്ടെന്ന് കണ്ടെത്തി.


വിവാഹം കഴിഞ്ഞപ്പോള്‍ത്തന്നെ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നതായും അതെല്ലാം പറഞ്ഞുതീര്‍ത്തിരുന്നതായും യുവതിയുടെ വീട്ടുകാര്‍ പറയുന്നു.സൂര്യയെ അവളുടെ വീട്ടിലേക്ക് പോകുന്നതിൽ നിന്ന് ഭര്‍തൃവീട്ടുകാര്‍ തടഞ്ഞിരുന്നതായും ഇവര്‍ പറയുന്നു.കൂടാതെ ആത്മഹത്യക്കുമുമ്പ് സൂര്യ സഹോദരിക്കയച്ച മൊബൈല്‍ സന്ദേശത്തില്‍ ഭര്‍തൃഗൃഹത്തിലെ പീഡനം സംബന്ധിച്ച സൂചനകളുണ്ടെന്ന് പരാതിക്കാര്‍ ചൂണ്ടി കാണിക്കുന്നു.


യുവതി ഭർതൃഗൃഹത്തിൽ ഗാർഹീക പീഡനത്തിനിരയായതായ സൂചനകൾ പുറത്ത് വന്ന പശ്ചാത്തലത്തിൽ പോലീസ് സംഘം യുവതിയുടെ ഭർത്താവായ കരിവെള്ളൂര്‍ കൂക്കാനത്തെ തൈവളപ്പില്‍ രാകേഷിനെയും മാതാവിനെയും ചോദ്യംചെയ്തിരുന്നു.


ഗാർഹീക പീഡനം നടന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ വകുപ്പുകൾ ചേർത്ത് ഭർത്താവിനെയും മാതാവിനെയും ഇന്ന് പ്രതി ചേർക്കും. മൊബൈൽ ഫോൺ ഇന്ന് കൂടി പരിശോധനക്ക് വിധേയമാക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു.തുടക്കത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഗാർഹീക പീഡന നിരോധന നിയമവും കൂട്ടി ചേർക്കുന്നതോടെ കേസന്വേഷണം ഡിവൈ.എസ്.പി.ക്ക് കൈമാറും.പ്രതികളുടെ അറസ്റ്റ് നടപടി ഉടൻ ഉണ്ടാകുമെന്നാണ് സൂചന.


ഓലയമ്പാടി പെരുവാമ്പയിലെ വ്യാപാരി യു.രാമചന്ദ്രന്റേയും സുഗതയുടേയും മകള്‍ കെ.പി.സൂര്യ(24) യാണ് ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തത്. ഭർതൃ വീട്ടിലെ കോണി പടിക്കരികിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു സൂര്യയെ കണ്ടെത്തിയത്. പീഡനമാണ് സൂര്യയുടെ മരണത്തിന് കാരണമെന്ന് ഇളയച്ചന്‍ ബാലകൃഷ്ണന്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.


2021 ജനുവരി 9നാണ് രാകേഷും സൂര്യയും തമ്മിലുള്ള വിവാഹം നടന്നത്.ഒമ്പതു മാസം പ്രായമുള്ള ആൺ കുട്ടിയുണ്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..