ആകാശിന്‌ മികച്ച എൻ എസ് എസ് വളണ്ടിയർക്കുള്ള ദേശീയ പുരസ്ക്കാരം

 ആകാശിന്‌ മികച്ച എൻ എസ് എസ് വളണ്ടിയർക്കുള്ള ദേശീയ പുരസ്ക്കാരം




രാജ്യത്തെ മികച്ച എൻ എസ് എസ് വളണ്ടിയർക്കുള്ള 2020 -21 വർഷത്തെ ദേശീയ പുരസ്ക്കാരം കാസർഗോഡ് ഗവണ്മെന്റ് കോളേജ് വിദ്യാർത്ഥിയായ പി ആകാശിന്‌. 10 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കണ്ണൂർ സർവകലാശാലക്ക് ലഭിക്കുന്ന ദേശീയ അവാർഡാണ് ഇത്. 2012 ലാണ് ഇതിനു മുൻപ് ദേശീയ അവാർഡ് ലഭിച്ചത്. കേരളത്തിൽ ഇത്തവണ ഒരു ദേശീയ അവാർഡ് മാത്രമാണുള്ളത്. രണ്ടു വർഷങ്ങളിലായി നടത്തിയ പരിസ്ഥിതി സൗഹൃദ പരിപാടികൾ, പാലിയേറ്റിവ് കെയർ പരിപാടികൾ, പാവപ്പെട്ടവർക്കുള്ള വീട് നിർമാണം തുടങ്ങിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇത്. കാസർഗോഡ് പെരുമ്പള സ്വദേശിയായ ആകാശ് നേരത്തെ കണ്ണൂർ സർവകലാശാലയുടെ മികച്ച വളണ്ടിയറിനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം 24 ന് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ വച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു സമ്മാനിക്കും

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം