അനധികൃത ചെങ്കൽഖനനം; 2 ജെ.സി.ബി.കളും 9 ലോറികളും പിടിച്ചെടുത്തു

 അനധികൃത ചെങ്കൽഖനനം; 2 ജെ.സി.ബി.കളും 9 ലോറികളും പിടിച്ചെടുത്തു


പാണപ്പുഴയിൽ അനധികൃത ഖനനത്തിലേർപ്പെട്ട രണ്ട് ജെ.സി.ബി.കളും ഒൻപത് ടിപ്പർ ലോറികളും പാണപ്പുഴ വില്ലേജ് ഓഫീസർ കെ.അബ്ദുൽകരീമിന്റെ നേതൃത്വത്തിലെത്തിയ റവന്യുസംഘം പിടിച്ചെടുത്തു. ഖനനത്തിനായി മണ്ണെടുക്കുകയും കടത്തുകയും ചെയ്യുന്ന വാഹനങ്ങളെല്ലാം പിടിയിലായി. തുടർ നടപടികൾക്കായി വാഹനങ്ങൾ പരിയാരം പോലീസിന് കൈമാറി. റവന്യു ഉദ്യോഗസ്ഥരായ എ.കല്പന, സി.കെ.സന്തോഷ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.വരും ദിവസങ്ങളിൽ അനധികൃത ഖനനം നടക്കുന്നതിനെതിരെ നടപടി കർശനമാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..