144 കുപ്പി മാഹി മദ്യം പിടികൂടി




കണ്ണൂർ: മാഹിയിൽ നിന്നു മദ്യംകടത്തുകയായിരുന്ന സംഘം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തെ കണ്ട് ഓട്ടോ നിർത്താതെ പോയി പോലീസ് പിൻതുടരുന്നത് കണ്ട് മദ്യ കടത്തുകാർ മദ്യ ശേഖരവും ഓട്ടോയും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10.30 മണിയോടെ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ പടന്ന റോഡിൽ നിന്നാണ് പോലീസ് പിടികൂടിയത്. സിറ്റി സ്റ്റേഷൻ എസ്.ഐ.എൻ. സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ ജൂനിയർ എസ്.ഐ. ആൽബി ,എസ് ഐ. വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാഗേഷ് ,രാജേഷ്, സ്നേഹേഷ്, സജിത്ത്, , ഡ്രൈവർബൈജു എന്നിവരടങ്ങിയ സംഘമാണ് മദ്യ ശേഖരം പിടികൂടിയത്. എട്ട്കെയ്സുകളിലായി സൂക്ഷിച്ച അര ലിറ്ററിൻ്റെ 144 കുപ്പി മാഹി മദ്യ ശേഖരമാണ് പോലീസ് പിടികൂടിയത്. കെ.എൽ.58.എഫ്.2785 നമ്പർഓട്ടോയും മദ്യവും പോലീസ് കസ്റ്റഡിയിലെടുത്തു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.