ലൈസൻസ് പുതുക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി



തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും വ്യാപാര-വ്യവസായ- വാണിജ്യ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ലൈസൻസ് പിഴയില്ലാതെ പുതുക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. സിനിമാ തിയറ്ററുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഈ തീരുമാനം ആശ്വാസമാകും. പ്രളയവും കോവിഡും ഉള്‍പ്പെടെ സൃഷ്ടിച്ച പ്രതിസന്ധികള്‍ പരിഗണിച്ചാണ് തീരുമാനം. 2018 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ യഥാസമയം ലൈസൻസ് പുതുക്കാൻ കഴിയാത്തവര്‍ക്ക് പിഴ ഒഴിവാക്കി, ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധിയും ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. കേരള വ്യാപാരി വ്യവസായി സമിതി നല്‍കിയ നിവേദനം പരിഗണിച്ചാണ് ഈ തീരുമാനമെടുത്തത്.വ്യാപാരി സമൂഹത്തോട് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ തുടരുന്ന കരുതലിന്‍റെ ഭാഗമാണ് ഈ നടപടി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.