അനുമോദിച്ചു

 അനുമോദിച്ചു 

മികച്ച നിലയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ വിജയിച്ച സഫ് വാൻ നിസാറിന് ജമാഅത്തെ ഇസ്ലാമി പാപ്പിനിശ്ശേരി ഘടകത്തിൻ്റെ ഉപഹാരം സി .കെ .എ.ജബ്ബാർ സമ്മാനിക്കുന്നു.


പാപ്പിനിശ്ശേരി: മികച്ച നിലയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ വിജയിച്ച  സഫ് വാൻ നിസാറിനെയും വിവിധ പരീക്ഷകളിൽ മികച്ച മാർക്ക് നേടി വിജയിച്ച വിദ്യാർഥികളെയും ജമാഅത്തെ ഇസ്ലാമി പാപ്പിനിശ്ശേരി ഘടകം അനുമോദിച്ചു.  സുഹൈൽ  മുഹമ്മദ് നവാസ്, കെ.വി.മാഇസ, എ.അഫ്റാദ്, ഹരീർ ഹാരിസ്, അഫ്റ സാജിദ്, നുസ്ഹ അബ്ദുൽ റഷീദ്, സിയാന അഹമ്മദ് എന്നിവർക്ക് മെമൻ്റോയും ക്യാഷ് അവാർഡും സി.കെ.എ.ജബ്ബാർ, എം.പി.മൊയ്തു, മുംതാസ് ബഷീർ, എം. ഷമീം, ഡോ.കെ.പി.അബ്ദുന്നാസർ, ഇ.കെ.സാജിദ് തുടങ്ങിയവർ സമ്മാനിച്ചു. യോഗത്തിൽ സി.കെ.എ.ജബ്ബാർ അധ്യക്ഷത വഹിച്ചു.എം.പി.മൊയ്തു എം.കെ.പി കുഞ്ഞാമു അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ.പി.മുസ്തഫ, വി.എം.നവാസ്, ഇ.കെ.ഷമീം തുടങ്ങിയവർ സംസാരിച്ചു.



 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??