സ്കൂട്ടറിൽ ട്രക്കിടിച്ച് അപകടം; മലയാളി വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

 സ്കൂട്ടറിൽ ട്രക്കിടിച്ച് അപകടം;  മലയാളി വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം



പുണെ: മലയാളി വനിതാ ഡോക്ടർ ട്രക്കിടിച്ച് മരിച്ചു. ജെയ്‌ഷ (27) ആണ് വീട്ടിൽ നിന്നു ക്ലിനിക്കിലേക്കു സ്കൂട്ടറിൽ പോകവേ അപകടത്തിൽപ്പെട്ടത്. യാക്കോബായ സഭാ കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയസിന്റെ സഹോദരി ഉഷയുടെ മകളാണ്. മംഗളൂരു ചിറയിൽ ജോൺ തോമസ് ആണു പിതാവ്. ഭർത്താവ് പുണെ പിംപ്രി നിവാസിയായ മാളിയേക്കൽ റിമിൻ ആർ. കുര്യാക്കോസിന്റെ കുടുംബവേരുകൾ തിരുവല്ല കുറ്റൂരാണ്. 


അപകടത്തിനു ശേഷം ട്രക്ക് നിർത്താതെ പോയി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മംഗളൂരുവിലെ വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ജെപ്പു സെന്റ് ആന്റണീസ് യാക്കോബായ കത്തീഡ്രൽ പള്ളിയിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??