വളപട്ടണം കളരിവാതുക്കലിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട

 വളപട്ടണം കളരിവാതുക്കലിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട




ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ എക്സൈസ്

റെയിഞ്ച് ഓഫീസ് എക്സൈസ് ഇൻസ്പെക്ടർ സിനു

കോയില്യത്തിന്റെ നേതൃത്വത്തിൽ

വളപട്ടണം ഭാഗത്ത് നടന്ന റെയിഡിലാണ് 10.100 കിലോ കഞ്ചാവ്

സഹിതം മാണിയൂർ പള്ളിയത്ത് സ്വദേശി ഹിബ മൻസിൽ

മഹമ്മൂദിന്റെ മകൻ കെ.കെ.മൻസൂർ(30) അറസ്റ്റിലായത്.

ഇയാൾക്കെതിരെ എൻ.ഡി.പി.എസ് കേസെടുത്തു.

കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന്

കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തുന്ന കണ്ണികളിൽ

പ്രധാനിയാണ് മൻസൂർ.

യുവതി യുവാക്കൾക്കിടയിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന

വിൽപ്പനക്കാർക്ക് ആവിശ്യാനുസരണം കഞ്ചാവ് മറ്റു

സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചു നൽകുന്ന രീതിയാണ്

ഇയാൾ പിന്തുടർന്ന് വരുന്നതെന്ന് എക്സൈസ് പറഞ്ഞു.





മൻസൂർ കഞ്ചാവ് വിൽപ്പന നടത്താറുണ്ട് ഒരാഴ്ചയായി

എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.

മുമ്പും എക്സൈസ് ചെക്ക് പോസ്റ്റ് വഴി കഞ്ചാവ്

കടത്തികൊണ്ടുവന്ന കുറ്റത്തിന് എൻ.ഡി.പി.എസ് കേസ്

ഉണ്ടായിരുന്നു. കേസിന്റെ തുടർനടപടികൾ ഇപ്പോൾ വടകരയിലെ

കോടതിയിൽ നടക്കുന്നുണ്ട്.

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ

എം.കെ.സന്തോഷ്, എൻ.വി.പ്രവീൺ, സിവിൽ എക്സൈസ്

ഓഫീസർമാരായ പി.പി. സുഹൈൽ, എൻ.രജിത്ത്കുമാർ,

എം.സജിത്ത്, കെ.പി.റോഷി, ടി.അനീഷ്, പി.നിഖിൽ, സീനിയർ

എക്സൈസ് ഡ്രൈവർ സി.അജിത്ത് ഉത്തര മേഖല കമ്മീഷണർ

സ്ക്വാഡ് അംഗം പി.രജിരാഗ്, ECC അംഗം ടി.സനലേഷ് എന്നിവരും

ഉണ്ടായിരുന്നു.

കണ്ണൂർ JFSM-|| കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ്

ചെയ്ത് തുടർനടപടികൾ വടകര NDPS കോടതിയിൽ നടക്കും.


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം