ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്: രജിസ്‌ട്രേഷൻ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു




കണ്ണൂർ സർവ്വകലാശാലയുടെയും ലൈബ്രറി കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ 2023 ജനുവരി ഒന്നുമുതൽ മൂന്നുവരെ സർവ്വകലാശാലാ ആസ്ഥാനത്ത് നടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രന്ഥശാലാ കോൺഗ്രസിന്റെ പ്രതിനിധി രജിസ്‌ട്രേഷൻ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. താവക്കര ക്യാമ്പസ് ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.പി ഡോ. വി.ശിവദാസൻ അധ്യക്ഷത വഹിച്ചു. ആദ്യ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ മന്ത്രിയുടെ കയ്യിൽ നിന്നും സ്വീകരിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ വിജയൻ സ്വാഗതപ്രസംഗം നടത്തിയ ചടങ്ങിൽ എം.എൽ.എ കടന്നപ്പള്ളി രാമചന്ദ്രൻ, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ ഐ.പി.എസ്, ടി.കെ. ഗോവിന്ദൻ മാസ്റ്റർ, ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണൻ, സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ. ആർ. രാജശ്രീ, സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി അശ്വതി എ, ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ എന്നിവർ സംസാരിച്ചു. ബിനോയ് മാത്യു നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗ്രന്ഥശാലാ കോൺഗ്രസിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പുസ്തകോത്സവം, സെമിനാറുകൾ തുടങ്ങി നിരവധി അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.