1958 നവംബർ 01 കേരള പിറവി ദിനത്തിൽ .

 കുപ്പം പാലവും, കുപ്പം പുഴയും



കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ സി.പി.ഐ അംഗമായ പൊതുമരാമത്ത് മന്ത്രി വർക്കല നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച ടി.എ.മജീദ് എന്ന ടി.അബ്ദുൾ മജീദ്(1921-1980)ആയിരുന്നു കുപ്പം പാലം ഉദ്ഘാടനം ചെയ്തത്. പാലത്തിന്റെ കിഴക്കേ കവാടത്തിൽ ശിലാഫലകത്തിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട് .

ഉദ്ഘാടനം ചെയ്ത ദിവസം: 1958നവംബർ01

 കേരള പിറവി ദിനത്തിൽ .

അഞ്ച് ആർച്ചുകളുള്ള ദേശീയ പാതയിലെ വിസ്മയമായ കുപ്പം പാലം ഇന്നും യാതൊരു പോറലുമില്ലാതെയിരിക്കുന്നത് നിർമ്മാണത്തിലെ കൃത്യതയും വൈദഗ്ധ്യവും കൊണ്ടാണ്.



രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ പാതയിലെ ഈ പാലം നിർമ്മിക്കുന്നതിന് മുന്നേ ചങ്ങാടങ്ങളെയും തോണികളെയുമായിരുന്നുജനങ്ങൾ ആശ്രയിച്ചിരുന്നത്. ഭാരതി, എൻ.എസ് ,.റഹ്മാനിയ, മഹാലക്ഷ്മി, ബദരിയ, ശ്രീലക്ഷമി, കനകം തുടങ്ങിയബോട്ടുകളിൽ മലയോര മേഖലകളിൽ നിന്നും കപ്പ, ചക്ക, തേങ്ങ തുടങ്ങിയ ഉത്പ്പന്നങ്ങൾ കുപ്പം, പഴയങ്ങാടി എന്നീ വ്യാപാര കേന്ദ്രങ്ങളിലെത്തിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് യാത്രാ സൗജന്യം അനുവദിച്ചിരുന്നു.കൂവേരി മുതൽ പറശ്ശിനിക്കടവ് വരെ സർവ്വീസ് നടത്തിയ എൻ.എസ്.ബോട്ട് രാവിലെ 6മണിക്ക് കൂവേരിയിൽ നിന്നും പുറപ്പെട്ട്1.30 ന് പറശ്ശിനിക്കടവിലെത്തി രാത്രി 9.30ക്ക് കൂവേരിയിൽ തിരിച്ചെത്തുമായിരുന്നു.

ഉടമകൾ മിക്കതും ഏഴോക്കാർ ആയിരുന്നു. 1980 ന് ശേഷം മറ്റ് മേഖലകളിൽ ബസ്സ് യാത്ര ആരംഭിച്ചതോടെ ബോട്ട് സർവ്വീസ് നിന്നു പോയി. കുപ്പം അക്കാലത്ത് പ്രധാനമലഞ്ചരക്ക് കേന്ദ്രമായിരുന്നു. നിർമ്മിതിയുടെ അവശിഷ്ടങ്ങൾ ഇന്നും കാണാം.


പശ്ചിമഘട്ട മലനിരകളിൽ കർണ്ണാടകത്തിലെ പാടി നൽക്കാടിൽ നിന്നും ഉത്ഭവിച്ച് ഉദയഗിരി പഞ്ചായത്തിലെ "മുക്കട '' എന്ന സ്ഥലത്ത് മൂന്ന് കൊച്ചരുവികൾ( വായിക്കമ്പപുഴ, മമ്പൊയിൽ പുഴ, ചീക്കാട് മണക്കടവ് പുഴ) കൂടിച്ചേർന്ന് 88 കി.മീ ഒഴുകി അഴീക്കലിൽ വെച്ച് വളപട്ടണം പുഴയുമായി ചേർന്ന് അറബിക്കടലിൽ പതിക്കുന്ന കുപ്പം പുഴ 44 നദികളിൽ ആഴമേറിയതാണ്.

1887 ൽ വില്യം ലോഗൻ മലബാർ മാന്വലിൽ തളിപ്പറമ്പ് പുഴയെന്നു വിശേഷിപ്പിച്ചു.



കുപ്പം എന്നാൽ "ചെറുകാട് എന്നാണർത്ഥമെന്ന് ചരിത്രകാരൻ ചിറക്കൽ.ടി. ബാലകൃഷ്ണൻ നായർ സൂചിപ്പിക്കുകയുണ്ടായി .

കണ്ഠമംഗലം പുഴ, കിള്ളാ നദി( ചെറിയ നദി ), പഴയങ്ങാടിപ്പുഴ എന്നീ പേരുകളിലും അറിയപ്പെടുന്നു.


കടപ്പാട് (ബാലകൃഷ്ണൻ നരിക്കോട് )

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം