മാലക്കള്ളന്‍ റിമാന്‍ഡില്‍.

 തളിപ്പറമ്പില്‍ പോലീസിനെ വെട്ടിച്ചുകടന്ന മാലക്കള്ളന്‍ റിമാന്‍ഡില






മാലപൊട്ടിക്കല്‍ സംഭവം പ്രതി അറസ്റ്റില്‍



തളിപ്പറമ്പിലെ മാലപൊട്ടിക്കല്‍ മോഷ്ടാവ് അറസ്റ്റില്‍

തളിപ്പറമ്പിന് സമീപത്തെ മൂന്നു വ്യത്യസ്ഥ സ്ഥലങ്ങളില്‍ സ്‌കൂട്ടിയിലെത്തി മൂന്ന് സ്ത്രീകളുടെ സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തിലെ പ്രതി പാനൂരിലെ ഫാസിലിനെയാണ് എറണാകുളത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.


മറ്റൊരു കേസിലാണ് ഇയാള്‍ എറണാകുളത്ത് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ സപ്തംബര്‍ 17 നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

20 ന് ശനിയാഴ്ച്ച വൈകുന്നേരെ 3 സ്ഥലങ്ങളിലായി ഒരു മണിക്കൂറിനിടയില്‍ നടന്ന കവര്‍ച്ചയില്‍ എട്ടേകാല്‍ പവനോളം സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്.

വൈകിട്ട് 4.30 ഓടെ ചെപ്പനൂലിലെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഇ. ശാന്തയുടെ മുന്നേകാല്‍ പവന്‍ മാല വടക്കാഞ്ചേരി അടുക്കത്ത് വച്ചാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്.


ഇതുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ വ്യക്തത കൈവരുന്നതിനിടയിലാണ് 5 മണിയോടെ തൃച്ചംബരം മുയ്യം റോഡില്‍ നടക്കാനിറങ്ങിയ ഉമാ നാരായണന്‍ എന്നവരുടെ മൂന്നു പവന്‍ മാല പാലകുളങ്ങര ശാസ്താ റോഡില്‍ വച്ചും


വീടുപണി നടക്കുന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന എം. ജയമാലിനിയുടെ രണ്ട് പവന്‍ മാല 5.20 ഓടെ കീഴാറ്റൂരില്‍ വച്ചും സമാന രീതിയില്‍ പൊട്ടിച്ചുകൊണ്ടുപോയത്. പ്രതിയെ തളിപ്പറമ്പിലേക്ക് കൊണ്ടുവരുമെന്ന് പോലീസ് പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം