മുത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് നിർമ്മിച്ച ഫ്രീഡം വാൾ അനാച്ഛാദനം ചെയ്തു

 മുത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് നിർമ്മിച്ച ഫ്രീഡം വാൾ അനാച്ഛാദനം ചെയ്തു





തളിപ്പറമ്പ: പുതു തലമുറ നമ്മുടെ നാടിൻ്റെ സ്വാതന്ത്ര്യ സമര ചരിത്രം വിസ്മരിക്കരുതെന്നും അവർ ചരിത്രബോധവും സാമൂഹിക ബോധവുമുള്ളവരാവണമെന്നും തളിപ്പറമ്പ റവന്യൂ ഡിവിഷണൽ ഓഫീസർ ഇ.പി. മേഴ്സി അഭിപ്രായപ്പെട്ടു. കേരളത്തിൽ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ സമാനതകളില്ലാത്ത ക്രൂരതയുടെ അധ്യായമായ വാഗൺ ട്രാജഡി ദുരന്തം പുനരാവിഷ്കരിച്ച് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം നിർമ്മിച്ച ഫ്രീഡം വാൾ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു ആർ.ഡി.ഒ. തുടർന്ന് നടന്ന എൻ എസ് എസ് ദിനാചരണത്തോടനുബന്ധിച്ച് സപ്തദിന ക്യാമ്പിലെ മികച്ച വളണ്ടിയർമാരായ അർജുൻ ദാസ് , നവമി മനോഹരൻ, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എൻ എസ് എസ് വളണ്ടിയർമാർ , ഫ്രീഡം വാൾ നിർമ്മാണത്തിന് നേതൃത്വം നല്കിയ പ്രദീപ് ഹേന തുടങ്ങിയവർക്ക് ഉപഹാരങ്ങൾ നല്കി. പി.ടി.എ പ്രസിഡണ്ട് ടി.വി.വിനോദിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തളിപ്പറമ്പ എജുക്കേഷണൽ സൊസൈറ്റി പ്രസിഡണ്ട് പി. മോഹനചന്ദ്രൻ, പ്രിൻസിപ്പാൾ പി.ഗീത, ഹെഡ്മാസ്റ്റർ എസ്.കെ. നളിനാക്ഷൻ, പി.ടി.എ വൈസ് പ്രസിഡണ്ട് എം. ശശീന്ദ്രൻ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ ,സ്റ്റാഫ് സെക്രട്ടറി വി.പി. സന്തോഷ്, സ്റ്റാഫ് പ്രതിനിധി എ. ദേവിക, മദർ പി.ടി.എ പ്രസിഡണ്ട് സുനിത ഉണ്ണികൃഷ്ണൻ , വളണ്ടിയർ ലീഡർ ടി.പി. ഗൗതം ഗോവിന്ദ് തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം