പാപ്പിനിശ്ശേരി ഉപജില്ലാ കായിക മേള സംഘാടക സമിതി രൂപീകരിച്ചു..




കല്യാശ്ശേരി: പാപ്പിനിശ്ശേരി ഉപജില്ലാ കായിക മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം കല്യാശ്ശേരി GLPS ഓഡിറ്റോറിയത്തിൽ വച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.ടി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാനായി ശ്രീ വിനോദ് കുമാർAE0 പാപ്പിനിശ്ശേരി, ജനറൽ കൺവീനറായി ശ്രീ.അമിത് (അഴീക്കോട് HSS ) തിരഞ്ഞെടുത്തു. 100 അംഗ ജനറൽ കമ്മറ്റിയും 13 സബ്ബ് കമ്മറ്റികളും രൂപീകരിച്ചു.ശ്രീ. ബിനീഷ് പാപ്പിനിശ്ശേരി ബഡ്ജറ്റും മറ്റ് കാര്യങ്ങളും വിശദമാക്കി.ബി.പി.സി.ശ്രീ.പ്രകാശൻ, H m ഫോറം ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. കായിക മേള ഒക്ടോബർ 20-21 ന് മാങ്ങാട്ടുപറമ്പ് സ്റ്റേഡിയത്തിൽ വച്ചു നടത്താൻ തീരുമാനിച്ചു.




Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം