പരിയാരം .രണ്ട് മക്കളെയും ഉപേക്ഷിച്ച് യുവതി നാടുവിട്ടു;
വീട്ടുകാര്‍ക്ക് കത്തെഴുതി വെച്ച് ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് യുവതി നാടുവിട്ടു; പൊലീസ് കേസെടുത്തു
ചേട്ടാ.. ഞാന്‍ എനിക്ക് ഇഷ്ടപ്പെട്ട ആളുടെ കൂടെ പോകുന്നു..; വീട്ടുകാര്‍ക്ക് കത്തെഴുതി വെച്ച് ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് യുവതി നാടുവിട്ടു; പൊലീസ് കേസെടുത്തു
പരിയാരം: ടിപ്പര്‍ ലോറി ഡ്രൈവറായ ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍ മക്കളെയും ഉപേക്ഷിച്ച് വീട്ടില്‍ കത്തെഴുതി വെച്ച് യുവതി നാടുവിട്ടു. കടന്ന പള്ളി കിഴക്കെ ന സ്വദേശിനിയായ 36 വയസുകാരിയാണ് നാടുവിട്ടത്. വെള്ളിയാഴ്‌ച്ച ഉച്ചയ് ക്ക് 12 മണിയോടെ ചന്ത പുരയിലെ തയ്യല്‍ കടയിലേക്ക് പോയി വരാമെന്ന് വീട്ടില്‍ പറഞ്ഞ ശേഷം ഇവര്‍ സ്ഥലം വിടുകയായിരുന്നു.
15, ആറ് വയസുള്ള രണ്ടു പെണ്‍മക്കളെ ഉപേക്ഷിച്ചാണ് യുവതി വീട്ടില്‍ നിന്നും സ്ഥലം വിട്ടത്. നേരം വൈകിയിട്ടും യുവതി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മുറി പരിശോധിച്ചപ്പോഴാണ് താന്‍ ഇഷ്ടപ്പെട്ട ആളുടെ കൂടെ പോകുന്നുവെന്ന് എഴുതി വെച്ച കത്ത് കിട്ടിയത്. ബന്ധുഗൃഹങ്ങളിലും മറ്റും തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലി സീല്‍ പരാതി നല്‍കുകയായിരുന്നു.
കേസെടുത്ത പൊലീസ് യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്. സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. യുവതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Comments
Post a Comment