കണ്ണൂർ ദസറ ആടിയും പാടിയും ആവേശത്തോടെ വ്ലോഗർമാരുടെ സംഗമം.




കണ്ണൂർ: സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 4 വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ വച്ച് നടക്കുന്ന കണ്ണൂർ ദസറയുടെ പ്രചാരണാർത്ഥം നടത്തിയ വ്ലോഗർമാരുടെ കൂട്ടായ്മ വ്ലോഗന്മാരുടെ പങ്കാളിത്തവും ചർച്ചയും ആട്ടവും പാട്ടുമായി സജീവമായി. ഇന്ന് വൈകുന്നേരം പള്ളിക്കുന്ന് കിയോ ടർഫ് ഗ്രൗണ്ടിലാണ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ ബ്ലോഗർമാരുടെ കൂട്ടായ്മ സംഘടിപ്പിച്ചത്.

പരിപാടിയിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് 25 ഓളം വ്ലോഗർമാർ പങ്കെടുത്തു.


തുടർന്ന് കണ്ണൂർ ദസറയുടെ ലൈറ്റ് അപ്പ് പരിപാടിയും നടത്തി.


പരിപാടിയിൽ മേയർ അഡ്വ ടി ഒ മോഹനൻ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഐഎഎസ്, ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.പി രാജേഷ്, അഡ്വ പി ഇന്ദിര, സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ മുസ്ലിഹ്‌ മഠത്തിൽ, എൻ ഉഷ, കെ സി രാജൻ മാസ്റ്റർ, അഡ്വ കെ വി അബ്ദുൽ റസാക്ക്, എൻ കെ രത്നേഷ്, കെ എൻ അനസ്, വ്ലോഗർമാരായ ഷെഫ് ഷാൻ, വിവേക്, ജംഷീർ, ക്രിയേറ്റീവ് മീഡിയ വ്ലോഗിംഗ് ടീം തുടങ്ങിയവർ സംബന്ധിച്ചു.


അതേ സമയം കണ്ണൂർ ദസറയുടെ പ്രചാരണാർത്ഥമുള്ള വിളംബര ഘോഷയാത്ര നാളെ (22.9.22 വ്യാഴാഴ്ച) വൈകുന്നേരം 4 മണിക്ക് വിളക്കുംതറ മൈതാനിയിൽ നിന്നും ആരംഭിച്ചു കളക്ടറേറ്റ് മൈതാനിയിൽ സമാപിക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.