കടലും കരയും ഉപജീവന മാർഗ്ഗവും തകർത്തെറിയുന്ന വിഴിഞ്ഞം പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണം. Ac ജലാലുദ്ധീൻ



കണ്ണൂർ : കടലും കരയും ഉപജീവന മാർഗ്ഗവും തകർത്തെറിയുന്ന വിഴിഞ്ഞം പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണം എ സി ജലാലുദ്ദീൻ.


അദാനി ഗോ ബാക് വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ് ഡി പി ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ആയിക്കര ഹാർബറിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളാ വികസനത്തിന് ആക്കം കൂട്ടുമെന്ന അവകാശവാദവുമായി 2015 ഡിസംബറില്‍ തുടക്കം കുറിച്ച വിഴിഞ്ഞം പദ്ധതി ഇന്ന് ആയിരങ്ങളുടെ ഉറക്കം കെടുത്തുകയാണ്, 2018 ലെ പ്രളയകാലത്ത് സ്വന്തം ജീവന്‍ പണയം വെച്ച് സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ തുഴയെറിഞ്ഞ കേരളത്തിന്റെ സ്വന്തം സൈന്യം ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. നൂറു കണക്കിന് കുടുംബങ്ങള്‍ തലചായ്ക്കാനുള്ള ഇടം നഷ്ടപ്പെട്ട് അഭയാര്‍ഥികളായി കഴിയുന്നു. ദിശമാറിയെത്തിയ ശക്തമായ തിരകളില്‍ തീരങ്ങള്‍ കടലെടുത്തതിന്റെ ദുരന്തം ഒരു വശത്ത്. തീരദേശവാസികളുടെ ഉപജീവനവും രാജ്യത്തിന്റെ പ്രധാന വുരമാനമാര്‍ഗങ്ങളിലൊന്നും ജനകോടികളുടെ വിശിഷ്ട ഭക്ഷണവുമായ മല്‍സ്യ സമ്പത്ത് അടിക്കടി കുറയുന്നു. നിരവധി മല്‍സ്യങ്ങള്‍ വംശനാശത്തിനിരയാകുന്നു. ഇങ്ങനെ എണ്ണിപ്പറയാനാവാത്തത്ര ദുരന്തങ്ങളും ദുരിതങ്ങളുമായി തീരദേശമേഖലയെ ഒന്നാകെ കവര്‍ന്നെടുക്കുകയാണ് വിഴിഞ്ഞം 

തീർത്തും മനുഷ്യവിരുദ്ധമായ ഈ പദ്ധതിക്കെതിരെ സമരം നയിക്കുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.


വിഴിഞ്ഞം പദ്ധതി സാമ്പത്തികമായി സര്‍ക്കാരിന് ലാഭകരമാവില്ല എന്ന സാമ്പത്തിക അവലോകന റിപോര്‍ട്ട് അട്ടിമറിച്ച് പദ്ധതിയുമായി മുമ്പോട്ട് പോയത് തന്നെ ദൂരൂഹമാണ്.‌ 


കേരളത്തിന്റെ തീരദേശത്തെ മാത്രമല്ല പശ്ചിമഘട്ട മലനിരകള്‍ക്കും ഭീഷണിയാണ് ഈ പദ്ധതി കോടികളൊഴുക്കി തദ്ദേശവാസികളെ അഭയാര്‍ത്ഥികളാക്കി, പദ്ധതിയുമായി മുന്നോട്ടു പോകണോ എന്ന് സർക്കാർ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

 ജില്ല ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, ജില്ലാ വൈസ് പ്രസിഡണ്ട് എ ഫൈസൽ, ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, സുഫീറ അലി അക്ബർ എന്നിവർ സംസാരിച്ചു. ധർണക്ക് ജില്ലാ കമ്മിറ്റി അംഗം അബ്ദുല്ല മന്ന, മണ്ഡലം പ്രസിഡണ്ട് ഷഫീഖ് പി സി, സെക്രട്ടറി ഇഖ്ബാൽ പൊക്കുണ്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം