കാസർകോട്- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിലെ

 വന്ദേഭാരത് ശൗചാലയത്തിന്‍റെ വാതിൽ പൊളിച്ച് യുവാവിനെ പുറത്തിറക്കി



കോഴിക്കോട് : കാസർകോട്- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിലെ ശൗചാലയത്തിൽ വാതിൽ അടച്ചിരുന്ന യാത്രക്കാരനെ പുറത്തിറക്കി. ശൗചാലയത്തിന്റെ വാതിൽ പൊളിച്ചാണ് യുവാവിനെ പുറത്ത് എത്തിച്ചത്. മുംബൈ സ്വദേശി ആണെന്നാണ് യുവാവ് റെയിൽവേ പോലീസിനോട് പറയുന്നത്.


യുവാവിനെ റെയിൽവേ പോലീസ് ചോദ്യം ചെയ്യുകയാണ്. മനഃപൂർവം വാതിൽ അടച്ചിരിക്കുക ആയിരുന്നെന്നും ഇയാൾ ടിക്കറ്റ് എടുക്കാതെ ആണ് ട്രെയിനിൽ കയറിയത് എന്നുമാണ് പ്രഥമിക വിവരം. ഞായറാഴ്ച ഉച്ചക്ക് ട്രെയിൻ കാസർകോട് നിന്ന് പുറപ്പെട്ടപ്പോൾ ശൗചാലയത്തിൽ കയറിയ യുവാവ് വാതിൽ തുറക്കുകയോ പുറത്ത് ഇറങ്ങുകയോ ചെയ്തിരുന്നില്ല.


തുടർന്ന് ഷൊർണൂരിൽ വച്ചാണ് ഇയാളെ പുറത്തിറക്കുന്നത്. വാതിൽ അകത്ത് നിന്ന് കയർ ഇട്ട് കെട്ടിയതിനാൽ വെട്ടി പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. കണ്ണൂരിൽ വെച്ചും കോഴിക്കോട് വെച്ചും ഇയാളെ അനുനയിപ്പിച്ച് പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.